Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : August 22

America

കാൻ ഓണാഘോഷം ഓഗസ്റ്റ് 22ന്; പായസ മത്സരം സംഘടിപ്പിച്ചു

ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് കേരള അസോ‌സിയേഷൻ ഓഫ് നാഷ്വിൽ (കാൻ) അതിന്‍റെ അംഗങ്ങൾക്ക് വേണ്ടി തനതായ പായസ മത്സരം സംഘടിപ്പിച്ചു. രുചിമധുരവും വർണാഭമായ പായസങ്ങളുടെ പ്രദർശനവും മത്സരവും നാഷ്വിൽ മലയാളികൾക്ക് ഒരു പുതുമയേറിയ അനുഭവമായിത്തീർന്നു. നാഷ്വിൽ നഗരകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന സെന്റിനിയൽ പാർക്കിലായിരുന്ന് കാൻ അംഗങ്ങളുടെ ഒത്തുകൂടൽ.

കാൻ കൾച്ചറൽ കമ്മിറ്റി ചെയർ ശ്രീഷ അനീഷ്, കോചെയർ ആശ പത്യാരി എന്നിവർ പായസപെരുമക്ക് നേതൃത്വം നല്കി. ഒട്ടേറെ കാൻ അംഗങ്ങളോടൊപ്പം കാൻ വൈസ് പ്രസിഡണ്ട് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ, ഇന്ത്യൻ അസോസ്‌സിയേഷൻ ഓഫ് നാഷ്വിൽ  മുൻ പ്രസിഡണ്ട് ആദർശ് രവിന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.

കാനിന്‍റെ “ഓണാം മഹോത്സവം 2026” ഓഗസ്റ്റ് 22 ശനിയഴ്ച്ച മർഫീസ്ബറൊ പാറ്റേഴ്സൺ പാർക്കിലെ വിശാലമായ ജിമിനേഷ്യത്തിലും വാഷിങ്ങ്ടൺ ഓഡിറ്റോറിയത്തിലുമയ പുർവാധികം ഉത്സവപൊലിമയോടെ സംഘടിപ്പിക്കും. വാഴയിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ, ചെണ്ടമേളവും മാവേലിയും വാമനനും പുലിക്കളിയും താലപ്പൊലിയും ചേർന്ന ഘോഷയാത്ര, അതിനുശേഷം കാൻ അംഗങ്ങളുടെ ശ്രവ്യനയന മനോഹരമായ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും

മുഖ്യാതിഥിയായി സുപ്രസിദ്ധ പാട്ടുകാരനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമൺ പങ്കെടുക്കും. ഓണാം മഹോത്സവം 2026 വിജയപ്പിക്കുന്നതിനുവേണ്ടി കാൻ ഭരണസമിതിയുടേയും വളണ്ടിയർമാരുടേയും നേതൃത്വത്തിൽ അണിയ പ്രവർത്തനങ്ങൾ സജിവമായി നടന്നുവരികയാണെന്ന് കാൻ പ്രസിഡണ്ട് ശങ്കർ മന അറിയിച്ചു.

Latest News

Corehub Up